മൂലകങ്ങള്‍ക്ക് പ്രതീകങ്ങള്‍ നല്‍കിയിരിക്കുന്നത് വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്
(മുഴുവനും വായിച്ചു മനസിലാക്കുക...)
Please Share This Knowledge
⚗️ഇംഗ്ലീഷ് വാക്കിലെ പേരിന്റെ ആദ്യത്തെ അക്ഷരം വലിയ അക്ഷരത്തില്‍ എഴുതാം.
ഉദാഹരണത്തിന്, ഹൈഡ്രജന്‍ (H), ഓക്സിജന്‍(O)
⚗️ഒന്നിലധികം മൂലകങ്ങളുടെ പേരുകള്‍ ഒരേ അക്ഷരത്തില്‍ ആരംഭിച്ചാല്‍ ആദ്യാക്ഷരത്തോടൊപ്പം തൊട്ടടുത്ത അക്ഷരം കൂടി സൂചിപ്പിക്കുന്നു.
ഉദാഹരണത്തിന് ആര്‍ഗണ്‍ (Ar), അലൂമിനിയം (Al) ഒന്നാമത്തേയും, രണ്ടാമത്തേയും അക്ഷരങ്ങള്‍ ഒരു പോലെ വന്നാല്‍ ആദ്യാക്ഷരത്തോടൊപ്പം മൂന്നാമത്തെ അക്ഷരം ചേര്‍ത്ത് സൂചിപ്പിക്കുന്നു.
ഉദാഹരണത്തിന് മഗ്നീഷ്യം (Mg) മാംഗനീസ് (Mn)
⚗️ചില മൂലകങ്ങള്‍ക്ക് പ്രതീകങ്ങള്‍ നല്‍കിയിരിക്കുന്നത് അതിന്റെ ലാറ്റിന്‍ പേര് ഉപയോഗിച്ചാണ്.
ഉദാ : പൊട്ടാസ്യം K (Kalium)
⚗️ലാറ്റിന്‍ പേരിന്റെ ആദ്യാക്ഷരത്തോടൊപ്പം ചിലപ്പോള്‍ രണ്ടാമത്തെ അക്ഷരം ചെറിയ അക്ഷരത്തില്‍ ചേര്‍ക്കുന്നു.
ഉദാ : സോഡിയം (Na) Natrium
⚗️ഇംഗ്ലീഷില്‍ തന്നെ ഒരു അക്ഷരം ഒന്നിലേറെ മൂലകങ്ങള്‍ക്ക് കൊടുക്കേണ്ടി വരുമ്പോള്‍ രണ്ടാമത്തെ അക്ഷരം കൂടി ചെറിയ അക്ഷരത്തില്‍ എഴുതുന്നു.
ഉദാ : ഹീലിയം (He), ക്ലോറിന്‍ (Cl)
⚗️ചില മൂലകങ്ങള്‍ക്ക് ശാസ്ത്രജ്ഞന്‍മാരുടെ പേരുകള്‍ നല്‍കിയിരിക്കുന്നു.
ഉദാ : മെന്‍ഡലീവിയം (Md ), ഡിമിട്രി മെന്‍ഡലീഫ്
ഫെര്‍മിയം (Fm), എന്‍ട്രികോ ഫെര്‍മി
⚗️ചില മൂലകങ്ങള്‍ക്ക് രാജ്യങ്ങള്‍, സ്ഥലങ്ങള്‍ എന്നിവയുടെ പേര് നല്‍കിയിരിക്കുന്നു.
ഉദാ :അമേരിസിയം (Am) അമേരിക്ക, ബെര്‍ക്കിലിയം (Bk) ബെര്‍ക്കിലി യൂണിവേഴ്സിറ്റി
⚗️ചില മൂലകങ്ങള്‍ക്ക് ഗ്രഹങ്ങളുടെ പേരുകള്‍ നല്‍കിയിരിക്കുന്നു.
ഉദാ : യുറേനിയം (U) യുറാനസ്
നെപ്റ്റ്യൂണിയം (Np) നെപ്റ്റ്യൂണ്‍
Comments
Post a Comment